Malayalam Poem മലയാളം കവിത | പൊന്നോണം : ഒരു ഓണപ്പാട്ട് (Ponnonam Oru Onappattu)
ഊഞ്ഞാലാടി ഊഞ്ഞാലാടി വന്നല്ലോ വന്നല്ലോ പൊന്നോണം - ഇന്ന്‍ വന്നല്ലോ വന്നല്ലോ പൊന്നോണം തുമ്പയും തുളസിയും പൂക്കളം നിരത്തി തുമ്പികള്‍ തുള്ളുന്നു പൊന്നോണം ആടുന്നു പാടുന്നു മങ്കമാര്‍ ഒന്നായ് ആവണി പുലരിയില്‍ പൊന്നോണം പുത്തന്‍ പുടവകള്‍ ചൂടിക്കൊണ്ട് അത്തം പത്തിന് പൊന്നോണം മാവേലി മന്നനെ ഒത്തുവിളിക്കാനായ് മലയാളമൊരുക്കിയ പൊന്നോണം കൈകൊട്ടി പാടുന്നു ഞങ്ങള്ളിന്ന്‍ കൈരളി കാണുന്ന പൊന്നോണം വള്ളംകളിയില്‍ തുള്ളി തിമിര്‍ത്ത് വള്ളങ്ങള്‍ ഓടുന്നു തിത്തൈ തരാ ഒത്തു പിടിക്കാം ഒത്തു വിളിക്കാം ആര്‍പ്പോ.... ഇര്‍റോ... - സംഗീത -