Malayalam Poem മലയാളം കവിത | കൊറോണ എന്ന ഭീതിയെ ... (Corona Enna Bheethiye ...)

 


 

കൊറോണ എന്ന ഭീതിയെ
തുടച്ച് നാമും മാറ്റിടാം
മന്ത്രമില്ല തന്ത്രമില്ല
മനസ്സുമാത്രം യന്ത്രമാം...

പൂര്‍വപുണ്യ കര്‍മങ്ങള്‍ നാം
ഒന്നു കൂടി ഓര്‍ത്തിടാം...
വ്യക്തി ശുചിത്വ ശീലമെന്ന്
ഉത്തമമെന്ന് ഓര്‍ക്കുക

ഓര്‍ക്കുക നാം ഭാരതത്തിന്‍
ചന്തമാര്‍ന്ന ചിന്തകള്‍
മറന്നിടാം നാം കടമെടുത്ത
മറുനാടന്‍ മായകള്‍

ചേര്‍ന്ന്‍ നില്‍കാം മനസ്സുകൊണ്ട്
കൊടിയ മാരി മാറ്റിടാന്‍
വിട്ടു നില്‍കാം കരങ്ങള്‍ കൊണ്ട്
കൊറോണയെ തുരത്തിടാം

മാറ്റിടാം നാം പൊയ്മുഖം
മനുഷ്യനായ് വാഴ്ന്നിടാന്‍
മറച്ചിടാം നാം മൂക്കും വായും

മാസ്ക് കൊണ്ട് മാത്രമായ്

 

കൊറോണ എന്ന ഭീതിയെ ... / Corona Enna Bheethiye ...
രചന / Written By: എം. സംഗീത / M. Sangeetha
ആലാപനം / Recitation By: ആരഭി എസ്. കൃഷ്ണ / Aarabhi S Krishna
വര / Drawing: ആരഭി എസ്. കൃഷ്ണ / Aarabhi S Krishna

Comments

  1. നല്ല കവിത. നല്ല ചിന്ത.

    ReplyDelete

Post a Comment